Posts

Showing posts from October, 2025

സ്നേഹലോകം; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

Image
ഇരിട്ടി: പ്രവാചകൻ മുഹമ്മദ് നബി (സ്വ) യുടെ സ്നേഹസന്ദേശങ്ങളും ദർശനങ്ങളും സമകാലിക സമൂഹത്തിൽ കൂടുതൽ പ്രസക്തമാകുന്ന സന്ദർഭത്തിൽ അവയെ പരിചയപ്പെടുത്തുന്നതിനായി എസ് വൈ എസ് ഇരിട്ടി സോൺ'സ്നേഹലോകം' എന്ന പേരിൽ ഒക്ടോബർ 26  ഏകദിന പഠനസംഗമം സംഘടിപ്പിക്കുന്നു. തിരുനബിയുടെ(സ) ജീവിത ദർശനങ്ങൾ ചർച്ചയാകുന്ന  'സ്നേഹലോകം' പരിപാടിയുടെ  'സ്നേഹക്കൂട്' എന്ന പേരിലുള്ള സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ഒക്ടോബർ 6 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ഇരിട്ടിയിൽ വെച്ച് നടക്കുന്നു.